ദുബായ്- ഈ മാസം 20ന് ലോകം അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ഈ ദിവസം വലിയ ആഘോഷമാക്കി മാറ്റാന്‍ യുഎഇയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വ്യാഴാഴ്ച ഒരു സര്‍െ്രെപസ് നല്‍കി.
മൊബൈല്‍ സ്‌ക്രീനില്‍ കമ്പനിയുടെ പേര് കാണിക്കുന്നിടത്ത് ഹാപ്പി യുഎഇ എന്നാക്കി മാറ്റിയാണ് ഇത്തിസലാത്ത്, ഡു എന്നീ കമ്പനികള്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തിയത്്. പലരും വെള്ളിയാഴ്ച രാവിലെ മൊബൈല്‍ എടുത്തു നോക്കുമ്പോഴാണ് മാറ്റം അറിയുന്നത്. ഇതോടെ സാമുഹ്യ മാധ്യമങ്ങളില്‍ ഉപഭോക്താക്കളുടെ സന്തോഷ ദിനാഘോഷത്തിന് തുടക്കമായി. അറബ് ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന യുഎഇയുടെ ഖ്യാതിയെ പ്രതിഫലിപ്പിക്കാനാണ് കമ്പനികള്‍ പേരുകള്‍ മാറ്റി ഹാപ്പി യുഎഇ എന്നാക്കിമാറ്റിയതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തവണ ലോക സന്തോഷ ദിനവും ഇയര്‍ ഓഫ് സായിദും വിപുലമായാണ് യുഎഇ കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായുള്ള ഹാപ്പിനെസ് കാര്‍ണിവലിന് വ്യാഴാഴ്ച തുടക്കമായി. ബാന്‍്ഡ് വാദ്യങ്ങളും വര്‍ണാഭമായ വേഷങ്ങളാലും പരമ്പരാഗത നൃത്തങ്ങളാലും സമ്പന്നമായ രണ്ടായിരം പേര്‍ പങ്കെടുത്ത പരേഡും ഇന്നലെ നടന്നു.
ഇതു നാലാം തവണയാണ് മേഖലയില്‍ യുഎഇ ഏറ്റവും സന്തുഷ്ട രാജ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. ലോക ഹാപ്പിനസ്സ് റിപ്പോര്‍ട്ടില്‍ യുഎഇ 20ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 21 ആയിരുന്നു.