Sorry, you need to enable JavaScript to visit this website.

നാടകാചാര്യൻ മധുമാഷ് അന്തരിച്ചു

കോഴിക്കോട്- മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ (കെ. മധുസൂദനൻ -74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു. നക്‌സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം അറസ്റ്റിൽ കൊടിയ പീഡനങ്ങൾ നേരിട്ടു. സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എൽ സഹയാത്രികനായിരുന്നു. മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ എം.ടി. വിധു രാജിന്റെ പിതാവാണ്. ഭാര്യ: കെ. തങ്കം. മറ്റൊരു മകൻ: അഭിനയ രാജ് (എ എൻ എസ് മീഡിയ കൊച്ചി ) മരുമക്കൾ : സ്വർണ വിധു രാജ്, പി. സുദർഷിണ

Latest News