Sorry, you need to enable JavaScript to visit this website.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം- കേരളത്തില് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണ്ണവില ഇന്നും കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.
18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് ഇന്നും ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില.

Latest News