കണ്ണൂര്‍ - കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കസ്റ്റംസ് പിടികൂടി. തലശേരി സ്വദേശിനി റുബീനയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. അ.സികമ്മീഷണര്‍ മുഹമ്മദ് ഫായിസ് , സുപ്രണ്ടുമാരായ വി.പി. ബേബി , പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരാഴ്ചക്കിടെ ഇത് രണ്ടാമത് തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസം ബംഗലൂരു സ്വദേശിയില്‍ നിന്ന് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സിപിടികൂടിയിരുന്നു.