ജിദ്ദ- കേരളത്തിൽ വലിയ തോതിൽ സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന കെ-റെയിൽ, സിൽവർ ലൈൻ പദ്ധതികൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയുമെന്നത് മുഖ്യമന്ത്രിയുടെ മിഥ്യാധാരണയാണ്. സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടുമുള്ള പോലീസിന്റെ ക്രൂരമായ പരാക്രമം അപലപനീയമാണ്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെ ബലം പ്രയോഗിച്ചു കുറ്റിയടിക്കുന്ന നടപടിയിൽ പ്രവാസി സമൂഹവും ആശങ്കയിലാണ്. കോൺഗ്രസും യു.ഡി.എഫും നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷോഭത്തിനു മലപ്പുറം ജില്ലാ ഒ.ഐ.സി.സി കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.