Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥി നാളെ, ലിജു, ജെബി, ജോസഫ് പട്ടികയിൽ

തിരുവനന്തപുരം- കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും. എം.ലിജു, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, ജെയ്‌സൺ ജോസഫ് എന്നിവരാണ് പട്ടികയിൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. അതിനാൽ നാളെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഹൈക്കമാന്റാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അതേസമയം, ഇടതുമുന്നണിയുടെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
 

Latest News