തിരുവനന്തപുരം- കേരളത്തിൽ കോവിഡ് പോസിറ്റീവായവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് സർക്കാർ ഉത്തരവ്. ഇതുവരെ കോവിഡ് ബാധിതർക്ക് പ്രത്യേക അവധി സർക്കാർ അനുവദിച്ചിരുന്നു. അസുഖം ബാധിച്ചവർ വീട്ടിൽ ഒരാഴ്ച വർക്ക് ഫ്രം ഹോം എന്ന അടിസ്ഥാനത്തിൽ ജോലി ചെയ്യണമെന്നാണ് സർക്കാർ ഉത്തരവ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്തവർക്ക് അവധി ദിവസങ്ങൾ ഉൾപ്പെടെ അഞ്ചു ദിവസം പ്രത്യേക അവധി നൽകും. അഞ്ചു ദിവസം കഴിഞ്ഞ് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയാൽ പ്രോട്ടോക്കോൾ പാലിച്ച് ഓഫീസിൽ ഹാജരാകണം. നെഗറ്റീവ് ആയില്ലെങ്കിൽ രണ്ടു ദിവസം കൂടി അർഹമായ അവധി എടുക്കാമെന്നും ഉത്തരവിലുണ്ട്.