കണ്ണൂർ- ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നൽകി പുറത്തുവിടാൻ സർക്കാർ നീക്കം. എഴുപത് വയസിന് മുകളിലുള്ളവർക്ക് നൽകുന്ന ആനുകൂല്യം നൽകിയാണ് പി.കെ കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കം. ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ട് റിപ്പോർട്ട് തയ്യാറാക്കി. ശിക്ഷായിളവ് നൽകുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയിൽനിന്ന് പോലീസ് മൊഴിയെടുത്തു. കുഞ്ഞനന്തന്റെ ബന്ധുക്കളുടെ അപേക്ഷയിലാണ് തീരുമാനം. ഇതിനാവശ്യമായ നടപടിക്രമങ്ങൾ ആഭ്യന്തരവകുപ്പ് തുടങ്ങി.