മദീന- പതിനേഴ് വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആസ്പത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) നിര്യാതയായി. വയസ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: ജിന്റോ ജോർജ്. മകൻ: ജിനോ ജിന്റോ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ സജീവമായി രംഗത്തുണ്ട്