Sorry, you need to enable JavaScript to visit this website.

ഷാർജയിൽ അവധി ദിവസങ്ങളിലെ സൗജന്യ പാർക്കിങ് ഇനി ഇല്ല

ഷാർജ- നഗരത്തിലെ ചില പെയ്ഡ് പാർക്കിങ് ഏരിയകളിൽ പൊതു അവധി ദിവസങ്ങളിലും വെളളിയാഴ്ചകളിലും അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ് മാർച്ച് 30 വരെ മാത്രം. അൽ മജാസ്സ അൽ ശുവാഹൈൻ, ബേഡ്‌സ് മാർക്കറ്റ്, ബേങ്ക് സ്ട്രീറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാർക്കിങ് അവധി ദിവസങ്ങളിൽ അനുവദിച്ചിരുന്നത്്. മുനിസിപാലിറ്റിയുടെ പബ്ലിക് പാർക്കിങ് വകുപ്പ് ഈ സൗജന്യം എടുത്തുകളയാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മുസിപാലിറ്റിയ നടത്തിയ പഠനത്തിന്റേയും പൊതു ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും കണക്കിലെടുത്താണിത്. അവധി ദിവസങ്ങളിൽ ഈ സുപ്രധാന ഇടങ്ങളിലെ സൗജന്യ പാർക്കിങ് ഒഴിവാക്കി ഫീസ് ഈടാക്കിയാൽ ഇവിടങ്ങളിലെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് മുനിസിപാലിറ്റി നടത്തിയ സർവേയിൽ പൊതുജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. 
ഇവിടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിങ് സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അവധി ദിവസങ്ങളിൽ കൂടി ഫീ ഈടാക്കുന്നതിന് ഈ മെഷീനുകൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും.
 

Latest News