റിയാദ് - ഹവാല ഇടപാട് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു യെമനികളെ റിയാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഉറവിടമറിയാത്ത പണം ശേഖരിച്ച് സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി വിദേശത്തേക്ക് അയക്കുകയാണ് യെമനികള്‍ ചെയ്തിരുന്നത്. കേസിലെ പ്രതിയായ സൗദി പൗരനെ ചോദ്യം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ദക്ഷിണ റിയാദിലെ രണ്ടു താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് യെമനികള്‍ ഹവാല ഇടപാട് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ പക്കല്‍ 4,37,891 റിയാല്‍ കണ്ടടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യെമനികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.