റിയാദ് - തലസ്ഥാന നഗരിയിലെ അല്‍യാസ്മിന്‍ ഡിസ്ട്രിക്ടില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ സ്‌ഫോടനം. പാചകവാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണം. പൊട്ടിത്തെറിയില്‍ കെട്ടിടത്തിനും കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.