കോട്ടയം -മാടപ്പള്ളിയില്‍ കെ റെയില്‍ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിക്ഷേധിച്ച് ഇന്ന്്് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ രാവിലെ ആറ് മണി മുതല്‍ 12 മണിക്കൂര്‍ യുഡിഎഫും ബി.ജെ.പിയും ഹര്‍ത്താല്‍ ആചരിക്കും. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ സജി മഞ്ഞക്കടമ്പന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്്.
ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസ് ബലപ്രയോഗത്തില്‍ സ്ത്രീകളെയും കുട്ടികളെയും റോഡില്‍ വലിച്ചിഴച്ചിരുന്നു. വൈകുന്നേരം വരെ തുടര്‍ന്ന സംഘര്‍ഷാന്തരീഷം അറസ്റ്റു ചെയത എല്ലാവരെയും പോലീസ് വിട്ടയച്ചതോടെയാണ് അവസാനിച്ചത്. കെ റെയില്‍ കല്ലിടല്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
പത്തനംതിട്ടയില്‍ നിന്നുളള കോട്ടയത്തെ കവാടമായ മാടപ്പള്ളിയില്‍ കല്ലിടാനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ ജനകീയ സമരത്തിന് ഇറങ്ങിയത്്. മാടപ്പള്ളി മുണ്ടുകുഴിയിലാണ് കെ റെയില്‍ കല്ലിടലിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറിയത്. മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍വേക്കല്ലുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ ശേഷം റോഡ് ഉപരോധിച്ചു. ഇതോടെ വാഹനം സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കൂട്ട ആത്മഹത്യാഭീഷണി മുഴക്കി. മണ്ണെണ്ണ ഉയര്‍ത്തി കാട്ടിയായിരുന്നു പ്രതിഷേധം.