ജിദ്ദ - പീഡന കേസ് പ്രതികളടക്കം നാലു പേര്‍ക്ക് ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു രാജ്യത്തിന്റെയും തിരിച്ചറിയല്‍ രേഖകളില്ലാത്ത യുവതിയെ മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കെട്ടിയിട്ട് ബലാത്സംഗം ചെയ്തും കൊലപ്പെടുത്തുകയും യുവതിയുടെ പക്കലുണ്ടായിരുന്ന പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്ത ഇന്തോനേഷ്യക്കാരായ നവാലി ഹസന്‍ ഇഹ്‌സാന്‍, അഖോസ് അഹ്മദ് അന്തോസി എന്നിവര്‍ക്ക് ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കി. പ്രതികളില്‍ പെട്ട അഖോസ് അഹ്മദ് ആണ് യുവതിയെ പീഡിപ്പിച്ചത്.