കൊച്ചി- ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് സോണിലിവിൽ പ്രദർശനം തുടങ്ങി. 18 മുതലാണ് നേരത്തെ സിനിമയുടെ പ്രദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ പ്രദർശനം ആരംഭിക്കുകയായിരന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ രചിച്ചത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ഡയാന പെന്റിയാണ് നായിക.