കോട്ടയം- ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിൽ കെ-റെയിലിന് കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം. ഉദ്യോഗസ്ഥർക്കെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്. പിരിഞ്ഞുപോകാനുള്ള നിർദ്ദേശം പോലീസുകാർ നൽകിയെങ്കിലും ജനം അനുസരിച്ചില്ല. പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെയാണ് ജനം പ്രതിഷേധിക്കുന്നത്. ചിലർ കൈകളിൽ മണ്ണെണ്ണയുമായി എത്തി ആത്മഹത്യ ഭീഷണിയും മുഴക്കി.
കല്ലുമായി എത്തിയ വാഹനത്തിന്റെ ചില്ലുകൾ പ്രതിഷേധക്കാർ തകർത്തു. എറണാകുളം ജില്ലയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ജില്ലയിലെ മാമലയിലാണ് പ്രതിഷേധമുണ്ടായത്. ഇവിടെ കെ-റെയിലിനായി ഇട്ട കല്ല് നാട്ടുകാർ പിഴുതുമാറ്റി.