കൊച്ചി- നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് പിൻവലിക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, കേസ് പരിഗണിക്കുന്ന ജഡ്ജി പിൻമാറി. കേസ് പുതിയ ബെഞ്ച് പരിഗണിക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.