പത്തനംതിട്ട- കൂടലില്‍ പോക്‌സോ കേസില്‍ വൈദികന്‍ കസ്റ്റഡിയില്‍. പിടിയിലായത് കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ്. കൗണ്‍സിലിംഗിന് എത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്.
പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. വൈദികനെ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെണ്‍കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.