Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് രാത്രിമഴ, അന്തരീക്ഷം തണുത്തു 

കോഴിക്കോട്- വ്യാഴാഴ്ച പുലര്‍ച്ച കോഴിക്കോട് നഗരത്തില്‍ ചാറല്‍ മഴ ലഭിച്ചു. കല്ലായി, പന്നിയങ്കര മേഖലകളിലാണ് രാത്ിര 2നും 2.30നുമിടയില്‍ മഴ തുള്ളികള്‍ പെയ്തിറങ്ങറിയത്. ഇതിന്റെ മാറ്റം വ്യാഴാഴ്ച പ്രഭാതത്തില്‍ നഗരത്തില്‍ അനുഭവപ്പെട്ടു. ശൈത്യ കാലത്തിന്റെ പ്രതീതിയായിരുന്നു രാവിലെ പാളയം, ലിങ്ക് റോഡ്, ഇടിയങ്ങര ഭാഗങ്ങളില്‍. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ച നേരത്ത് കഠിനമായ ഉഷ്ണം ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. അതേസമയം, കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ തോതിലുമുള്ള വേനല്‍ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ച്, മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


 

Latest News