Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ പ്രഭാത നടത്തത്തിനിറങ്ങിയ  രണ്ടു പേര്‍ ലോറി ഇടിച്ച് മരിച്ചു 

ആലപ്പുഴ- പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച് മരിച്ചു. ആലപ്പുഴ നൂറനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു രാജു മാത്യു(66), വിക്രമന്‍ നായര്‍(65) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഇവരെ ഇടിച്ച ടോറസ് ലോറി നിര്‍ത്താതെ പോയി. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
 

Latest News