കണ്ണൂര്‍- കണ്ണൂരില്‍ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി പിടിയിലായി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുള്‍ ഗഫൂറാണ് മംഗലാപുരത്ത് വെച്ച് കണ്ണൂര്‍ പോലിസിന്റെ പിടിയിലായത്.ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സില്‍ 2 കിലോയോളം എം.ഡി.എം.എ അടക്കം പാര്‍സലായി അയച്ചത് നിസാമെന്ന് അന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നത്.