ഇടുക്കി- സ്‌കൂളില്‍ പോകാതെ കട്ടപ്പനയില്‍ അല്‍ഫാം കഴിക്കാന്‍ പോയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി തിരിച്ചയച്ചു. 15 ഉം 13 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകാതെ ഹോട്ടലില്‍ പോയത്.
കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. തുടര്‍ന്നാണ് അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുന്നത്.
ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി സംസാരിക്കുകയും വീട്ടുകാരുടെ നിര്‍ദേശം അനുസരിച്ച് ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ ഒരു പെണ്‍കുട്ടി ഇറങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ പെണ്‍കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ അവിടെ ഇറങ്ങിയില്ല. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി. മൈലാടുംപാറയില്‍ വെച്ചാണ് പോലീസ് പെണ്‍കുട്ടിയെ പിടികൂടിയത്. കട്ടപ്പനയിലേക്കാണ് അല്‍ഫാം കഴിക്കുന്നതിനായി ഇവര്‍ പോയത് .രക്ഷിതാക്കള്‍ എത്തിയ ശേഷം കുട്ടിയെ വിട്ടയച്ചു.