അബുദാബി- മത്സരത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ ടീമുകള്‍ക്ക് കനത്ത പിഴ ചുമത്തി യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍ ഐന്‍, അല്‍ വഹ്്ദ കളിക്കാര്‍ക്കെതിരെയാണ് ശിക്ഷാ നടപടി.
അഡ്‌നോക് പ്രോ ലീഗ് മാച്ചിനിടെ ഇരുടീമുകളുടേയും ആരാധകര്‍ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു ടീമുകളുടേയും അടുത്ത നാല് മത്സരങ്ങള്‍ക്ക് കാണികളെ വിലക്കി. അല്‍ വഹ്ദയുടെ ഇസ്മായില്‍ മതാറിനെ രണ്ട് കളികളില്‍നിന്ന് വിലക്കുകയും രണ്ട് ലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. മത്സരത്തിനിടെ എതിര്‍കളിക്കാരനെ കൈയേറ്റം ചെയ്തതിനാണ് നടപടി.