ഒഴുകിയെത്തിയ നിലയില്‍ ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം

ചെറുതുരുത്തി- ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തി. നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നാണ് സംശയം. തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നത്.

തടയണ കാണാനെത്തിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Latest News