Sorry, you need to enable JavaScript to visit this website.

കൊച്ചിയിലെ ബാറുകൾ പബ്ബ് സംസ്‌കാരത്തിലേക്ക് 

വിദേശ വനിതകൾ മദ്യം വിളമ്പിയതിന് കേസ്

കൊച്ചി- വിദേശ വനിതകൾ മദ്യം വിളമ്പിയ ബാർ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. കൊച്ചി കപ്പൽശാലക്ക് സമീപമുള്ള ഫ്‌ളൈ ഹൈ ഹോട്ടലിൽ നടന്ന ഡാൻസ് പാർട്ടിയിലാണ് വിദേശ വനിതകൾ അർധനഗ്ന നൃത്തത്തിനൊപ്പം കൗണ്ടറിൽ മദ്യവും വിളമ്പിയത്. സ്ത്രീകൾ മദ്യം വിളമ്പിയതിൽ നിയമ ലംഘനമുണ്ടെന്നും ബാറിലെ സ്റ്റോക്ക് രജിസ്റ്ററിൽ അപാകതകളുണ്ടെന്നും എക്‌സൈസ് പറയുന്നു. 
ഫ്‌ളൈ ഹൈ ഹോട്ടലിലെ ഡാൻസ് പാർട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോവൻ പബ്ബുകളിലെ പോലെ അർധനഗ്ന സുന്ദരിമാരുടെ കാബറെ നൃത്തവും വിദേശ വനിതകൾ പാശ്ചാത്യ ശൈലിയിൽ മദ്യം വിളമ്പുന്ന പ്രത്യേക കൗണ്ടറും പ്രമുഖ ഡി.ജെ നിഖിൽ ചിന്നപ്പയുടെ സൈക്കഡലിക് സംഗീതവുമായി നടത്തിയ പാർട്ടിയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. 
ശനിയാഴ്ച നടന്ന പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ എക്‌സൈസ് ബാർ പരിശോധിച്ച് കേസെടുക്കുകയായിരുന്നു. ബാർ മാനേജരെ അറസ്്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഫോർട്ട് കൊച്ചിയിലെ നമ്പർ-18 ബാറിൽ നടന്ന പാർട്ടിയെ തുടർന്നുണ്ടായ അപകടത്തിൽ മോഡലുകൾ മരിച്ചതും ഉടമക്കെതിരെ പോക്‌സോ കേസ് വന്നതും കൊച്ചിയിലെ നക്ഷത്ര ബാറുകളിലെ ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫ്‌ളൈ ഹൈ ഹോട്ടലിൽ നടന്ന ലഹരി പാർട്ടി.
 

Latest News