തിരുവനന്തപുരം- കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി, കേരളത്തിലെ നാല് ജില്ലകളില്‍ വേനല്‍മഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയില്ല. കേരളത്തില്‍ ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്ക!രയാണ് തൊട്ടടുത്ത്. 38.6 ഡി?ഗ്രി സെല്‍ഷ്യസ്. മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഉയര്‍ന്ന താപനില.