റിയാദ് - തേഡ് ടേം ആരംഭിക്കുന്ന മാര്‍ച്ച് 20 മുതല്‍ സ്‌കൂളുകള്‍ മുമ്പത്തെ പോലെ സാധാരണ നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
ക്ലാസുകളിലും നമസ്‌കാരം നിര്‍വഹിക്കുന്ന വേളയിലും മറ്റു പരിപാടികളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക അകലം റദ്ദാക്കാനും രാവിലെയുള്ള അസംബ്ലി പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലിമെന്ററി, കിന്റര്‍ഗാര്‍ട്ടന്‍ തലങ്ങളിലും മുഴുവന്‍ വിദ്യാര്‍ഥികളോടെയും ക്ലാസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കും. പന്ത്രണ്ടു വയസില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്‌സിന്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.