മക്ക - തന്റെ വീട്ടിലെ വേലക്കാരി ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രശസ്ത അറബ് ഗായികയായ അഹ്‌ലാം അറിയിച്ചു. ഹിജാബ് ധരിച്ച് ഇരുവരും വിശുദ്ധ ഹറമില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും തന്റെ വേലക്കാരി ക്രിസ് ഇസ്‌ലാം ആശ്ലേഷിച്ചത് അറിയിക്കുകയും ചെയ്യുന്ന വീഡിയോ യു.എ.ഇ ഗായിക ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
ക്രിസ് ആദ്യമായി ഉംറ കര്‍മം നിര്‍വഹിച്ചതായി വീഡിയോയില്‍ അഹ്‌ലാം പറഞ്ഞു. വേലക്കാരിക്ക് അഹ്‌ലാം സത്യസാക്ഷ്യവാക്യം ചൊല്ലികൊടുക്കുന്നതിന്റെയും ക്രിസ് ഇത് ഏറ്റുചൊല്ലുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.