തിരുവനന്തപുരം- ഹണിട്രാപ്പില്‍ പോലീസുകാര്‍ കുടുങ്ങരുതെന്ന് ഡി.ജി.പി. അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സേനകളില്‍നിന്ന് രഹസ്യം ചോര്‍ത്തുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. പാക് ചാരസംഘടനകള്‍ സ്ത്രീകളുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഇത്തരം സംഘടനകള്‍ ഹണിട്രാപ്പില്‍പ്പെടുത്തുന്നുണ്ട്.സേനയിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ വഴി ശ്രമം നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി ജി പി അനില്‍ കാന്ത് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദ്ദേശമെന്ന് ഡി ജി പി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹ മാധ്യമത്തില്‍ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.