റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയില്‍ ഫാര്‍മസി ശൃംഖലയായ നഹ്ദി മെഡിക്കല്‍ കമ്പനിയുടെ ഐപിഒ അന്തിമ ഓഫര്‍ വില ഒരു ഷെയറിന് 131 റിയാല്‍ ആയി നിശ്ചയിച്ചു.
ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ (സിഎംഎ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബുക്ക് ബില്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു. എച്ച്എസ്ബിസി സൗദി അറേബ്യ, എസ്എന്‍ബി ക്യാപിറ്റല്‍ എന്നിവ സംയുക്ത സാമ്പത്തിക ഉപദേഷ്ടാക്കളാണ്.
5,109 ദശലക്ഷം റിയാലിന്റെ ഓഹരികളാണ് ഓഫര്‍ ചെയ്യുന്നത്. നിലവിലുള്ള 39,000,000 സാധാരണ ഷെയറുകള്‍ ഉള്‍പ്പെടെയാണിത്.
സൗദി പൗരന്മാര്‍ക്കു പുറമെ, രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഓഹരികള്‍ക്ക് വരി ചേരാം. സൗദി നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി), സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്), അല്‍ രാജ്ഹി ബാങ്ക്, റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക് എന്നീ ഏജന്റുമാര്‍ വഴി15 വരെയാണ് അപേക്ഷിക്കാനുള്ള സമയം.