ഖുന്‍ഫുദ- ഖുന്‍ഫുദയിലെ പ്രവാസികളുടെ പൊതു കൂട്ടായ്മയായ ഖുന്‍ഫുദ പ്രവാസി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖുന്‍ഫുദയിലെത്തിയ പ്രശസ്ത സിത്താര്‍ കലാകാരനായ മുരളി മേനോന്റെ സംഗീത നിശയും ഖുന്‍ഫുദയില്‍ അരങ്ങേറി.
ജിദ്ദക്കും ജിസാനും ഇടയിലുള്ള കൊച്ചു പട്ടണമായ ഖുന്‍ഫുദയില്‍ നാലര പതിറ്റാണ്ട് മുമ്പ് തന്നെ മലയാളി സാന്നിധ്യവും തുടങ്ങിയിരുന്നു. വളരെ സാധാരണക്കാരായ പ്രവാസികള്‍ ജോലി ചെയ്തുവരുന്ന ഇവിടെത്തെ അസംഘടിതരായ പ്രവാസികളെ ഒരുവേദിയില്‍ അണിനിരത്തുകയും പ്രവാസികളുടെ പൊതു വിഷയത്തില്‍ ഇടപെടുകയും ചെയ്യുക എന്ന ലക്ഷ്യവുമായി 2008 ല്‍ തുടക്കംകുറിച്ചതാണ് ഖുന്‍ഫുദ പ്രവാസി അസോസിയേഷന്‍.
സംഘടന നിലവില്‍ വന്നതിനുശേഷം പ്രവാസികള്‍ക്കിടയില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വാര്‍ഷിക യോഗത്തില്‍ ഖുന്‍ഫുദയിലെ മത സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ പങ്കെടുത്തു. സേവ്യര്‍ ആന്റണി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തത ചടങ്ങില്‍ മെയതീന്‍ ഹാജി കൊടുവള്ളി മുഖ്യാതിഥിയായിരുന്നു .അബ്ദുള്‍ ഖാദര്‍ ഹാജി,അബ്ദുല്‍ നാസര്‍ കൂനി , സമദ് പൊന്നേത്ത്, ഫൈസല്‍ മണക്കടവന്‍, റഹീം കൊടുവള്ളി , ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂസ ഉള്ളണം സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി സേവ്യര്‍ ആന്റണി ( പ്രസി.) ഓമനക്കുട്ടന്‍ ( ജന.സെക്ര ), ഫൈസല്‍ ബാബു (ട്രഷ.) ജാഫര്‍ പഴയ സൂക്ക് ,ഡോ. സുജിത്ത്, വഹീദ് , സുരേഷ് ( വൈസ് പ്രസി. ) ഡോ. അക്ഷയ് , മൂസ ഉള്ളണം , സമദ് പൊന്നേത്ത്, കുഞ്ഞി മുഹമ്മദ് കൂനി , (ജോ.സെക്ര) അവറാന്‍ അലി അമ്മിനിക്കാട്, അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുള്‍ നാസര്‍ കൂനി ( ഉപദേശക സമിതി ) എന്നിവരെ തെരഞ്ഞെടുത്തു.
തുടര്‍ന്ന് മുരളി മേനോന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറി.