Sorry, you need to enable JavaScript to visit this website.

പാങ്ങോട്ട്  യുവാവിന്  തലക്ക് വെടിയേറ്റു, പ്രതി പിടിയില്‍

തിരുവനന്തപുരം- കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനിത് എന്നയാളാണ് വെടിവെച്ചതെന്നാണ് ദ്യക്‌സാക്ഷികള്‍ പറയുന്നത്. കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണമുണ്ടായത്. പ്രതിയെ പോലീസ് പുലര്‍ച്ചയോടെ പിടികൂടിയതായാണ് സൂചന.  ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും.  കടയ്ക്കല്‍ പോലീസ് കേസ് അന്വേഷണം തുടങ്ങി. 
 

Latest News