പാലാരിവട്ടം-ബ്രൈഡല്‍ മേക്കപ്പിനിടെ ലൈംഗിക പീഡനം. പോലീസ് കേസെടുത്തപ്പോള്‍ പ്രതി വിദേശത്തേക്ക് കടന്നു.
കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അന്‍സാരി (37)ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വൈറ്റില ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ െ്രെബഡല്‍ മേക്കപ് സ്ഥാപനമായ അനസ് അന്‍സാരി പാര്‍ലര്‍ ഉടമയാണ് ഇയാള്‍. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മീ ടു ആരോപണത്തെത്തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജീഷിനെതിരെ സമൂഹമാധ്യമത്തില്‍ മീ ടൂ പരാതികള്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത്. വിവാഹ മേക്കപ്പിന് അനസിന്റെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു യുവതികളുടെ പരാതി.
മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു. വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്‌തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആരോപണം.