അബുദാബി - ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ സൗദി പ്രവാസി എറണാകുളം കോതമംഗലം സ്വദേശി അബ്ദുല്‍ അസീസിന് മൂന്നു ലക്ഷം ദിര്‍ഹം (62.42 ലക്ഷം രൂപ) സമ്മാനം. സൗദിഅല്‍മറായ് കമ്പനിയില്‍ ഡ്രൈവറാണ്. അഞ്ചു വര്‍ഷമായി തനിച്ചാണ് ടിക്കറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് ഡ്രോ മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയിലെ സമ്മാനമാണ് അബ്ദുല്‍ അസീസിന് ലഭിച്ചത്.
ഒറ്റക്കാണ് ടിക്കറ്റ് എടുത്തത്. രണ്ടു മാസത്തിന് ശേഷമാണ് വീണ്ടും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചത്. ജനുവരിയിലാണ് ഇതിനു മുന്‍പ് നറുക്കെടുപ്പില്‍ പങ്കെടുത്തതെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.