വടകര- ഓര്‍ക്കാട്ടേരിയില്‍ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പ്രവര്‍ത്തകന് പരിക്കേറ്റു. ഓര്‍ക്കാട്ടേരിയില്‍ നടന്ന പ്രകടനത്തിലാണ് പുളിയുള്ളതില്‍ പ്രവീണിന്റെ കൈപ്പത്തിക്ക് പരിക്കേറ്റത്. പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.