ജിദ്ദ-ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പ്രൈമറി ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ക്ലാസിൽ അധ്യയനം നടത്താൻ സൗകര്യം ഒരുങ്ങുന്നു. ലിംഗ അസമത്വം ഇല്ലാതാക്കാനും പരസ്പര ബഹുമാനം നിലനിർത്താനും ലക്ഷ്യമിട്ടാണ് പ്രൈമറി ക്ലാസുകളിൽ തുടക്കം എന്ന നിലയിൽ ഒരേ ക്ലാസുകളിൽ അധ്യയന സൗകര്യം ഒരുക്കുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ പറഞ്ഞു. 2022-23 അധ്യയന വർഷത്തിലാണ് സ്‌കൂളിൽ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തുക.