Sorry, you need to enable JavaScript to visit this website.

VIDEO വിശുദ്ധ ഹറമില്‍നിന്ന് മനംകുളിര്‍പ്പിക്കുന്ന കാഴ്ച

മക്ക- കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരുന്ന മുന്‍കരുതല്‍ നടപടികള്‍ എടുത്തുകളഞ്ഞതോടെ വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടേയും വിശ്വാസികളുടേയും തിരക്ക് വര്‍ധിച്ചു.
മതാഫില്‍ മുന്‍കാലത്തെ പോലെ നല്ല തിരക്ക് വീണ്ടും അനുഭവപ്പെട്ടു തുടങ്ങി.

രണ്ടു വര്‍ഷത്തിനു ശേഷമാണ് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ മനംകുളിര്‍പ്പിക്കുന്ന ഇത്തരമൊരു കാഴ്ച വിശുദ്ധ ഹറമില്‍ ദൃശ്യമായത്. സാമൂഹിക അകലം പാലിക്കാതെ തോളോടുതോള്‍ ചേര്‍ന്ന് നിരയൊപ്പിച്ച് നിന്ന് നമസ്‌കാരം നിര്‍വഹിക്കാന്‍ വീണ്ടും സാധിച്ചതിലും ഹറമില്‍ പ്രവേശിക്കാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് വെരിഫിക്കേഷന്‍ വ്യവസ്ഥ റദ്ദാക്കിയതിലും മറ്റു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിലും വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു.

 

 

Latest News