ആലപ്പഴ- അരൂക്കുറ്റി സ്വദേശിയായ വ്യവസായി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഹണി ട്രാപ്പ് സംഘമെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് പൂച്ചാക്കല്‍ പോലീസ് ഒരു സ്ത്രീയെയും ഒരു പുരുഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുളളതിനാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് വ്യവസായിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ഉന്നയിച്ച സംശയത്തെത്തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍ കെണി സംഘമുണ്ടെന്ന് തെളിഞ്ഞത്.
കൊച്ചിയില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിയായ സ്ത്രീയാണ് കേസിലെ മുഖ്യ കണ്ണിയെന്നാണു സൂചന. മുമ്പ് സമാനമായ കേസില്‍ ഉള്‍പ്പെട്ട സ്ത്രിയും മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പറയുന്നു. കൊച്ചിയും തൃശൂരും കേന്ദ്രീകരിച്ച് ഹണി ട്രാപ്പ് സംഘം ഇപ്പോഴും പ്രവര്‍ത്തിക്കുണ്ടെന്നാണ് പോലീസ് പറയുന്നത്.