Sorry, you need to enable JavaScript to visit this website.

കെ. സുധാകരന്റെ ജീവനു വില പറയാൻ മാത്രം സി.പി.എം വളർന്നിട്ടില്ല -കെ.കെ. അബ്രഹാം

കൽപറ്റ- കെ. സുധാകരന്റെ ജീവനു വില പറയാൻ മാത്രം കരളത്തിലെ ഒരു സി.പി.എം നേതാവും വളർന്നിട്ടില്ലെന്നു കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്റെ ജീവൻ സി.പി.എമ്മിന്റെ ഭിക്ഷയാണെന്ന പാർട്ടി നേതാവിന്റെ പ്രസംഗം പരിഹാസ്യമാണ്. വിലകുറഞ്ഞതും തരംതാണതുമായ പ്രസംഗങ്ങൾ നടത്തി സി.പി.എം നേതാക്കൾ സ്വയം അപഹാസ്യരാകുകയാണ്. ഭരണത്തുടർച്ചയുടെ അഹങ്കാരവും അധികാരത്തിന്റെ ലഹരിയുമാണ് സി.പി.എം നേതാക്കൾക്കു ഇത്തരത്തിൽ പ്രസംഗിക്കാൻ ശക്തി പകരുന്നത്. കെ. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമാകുന്നതിലുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് മറനീക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ പോരാട്ടങ്ങൾക്കു  കെ.പി.സി.സി അധ്യക്ഷൻ നേതൃത്വം നൽകുന്നത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും അബ്രഹാം പറഞ്ഞു. 

Latest News