കൊച്ചി- കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത്. കേസിൽ ഈ മാസം 23-ന് വിശദമായ വാദം കേൾക്കും. അതുവരെയാണ് താൽക്കാലിക സ്‌റ്റേ അനുവദിച്ചത്. ശുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റീസ് കമാൽ പാഷയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാറാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാറിന് വേണ്ടി സുപ്രീം കോടതിയിൽനിന്നുള്ള മുതിർന്ന അഭിഭാഷകൻ അമരേന്ദർ സിംഗാണ് വാദം നടത്തിയത്. ശുഹൈബിന്‍റെ കുടുംബത്തിന് വേണ്ടി മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ അഡ്വ. ആസഫലിയാമ് ഹാജരായത്.