ആലപ്പുഴ- ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനേയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് തീരദേശ പാതയിൽ കായംകുളം കായലിനു കുറുകെ നിർമിച്ച വലിയഴീക്കൽ പാലം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോ മോഹൻ, എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, കെ.സി. വേണുഗോപാൽ, എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, മുൻ മന്ത്രി ജി. സുധാകരൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ എന്നിവർ പ്രസംഗിക്കും.