കൊച്ചി- എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് വളരെ നേരത്തെ തന്നെ വിടപറഞ്ഞതാണെന്നും ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ലെന്നും സുധീരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.