അബുദാബി- മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെട്ട വ്യത്യസ്ത അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് മൂന്ന് അപകടങ്ങളില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനാണ് മരിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ പറഞ്ഞു. അമിതവേഗത്തിലായിരുന്നതിനാല്‍ മുന്നില്‍ മറ്റൊരു വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഈ വര്‍ഷം മോട്ടോര്‍ സൈക്കിളുകള്‍ അപകടത്തില്‍പ്പെട്ടുള്ള നാലാമത്തെ മരണമാണിത്. 2022 ലെ ആദ്യ രണ്ട് മാസങ്ങളില്‍ 46 മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചചെയ്തതായി പോലീസ് അറിയിച്ചു.