അബുദാബി- ഇന്നത്തെ ലോകത്ത് ഒരു സ്ത്രീക്ക് മറ്റുള്ളവര്‍ക്ക് വഴികാട്ടി ആകാന്‍ എന്താണ് വേണ്ടത്? പുരുഷമേധാവിത്വമുള്ള ഒരു പ്രദേശത്തേക്ക് ധൈര്യത്തോടെ ഇറങ്ങിച്ചെല്ലുക, ലിംഗപരമായ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ പോരാടുക, വിവേചനത്തിന്റെ അതിരുപലകകള്‍ തകര്‍ക്കുക എന്നിവ മതിയാകുമോ?
യു.എ.ഇയിലെ ആദ്യത്തെ വനിതാ പ്രൊഫഷണല്‍ റൈഡര്‍മാരിലൊരാളായ ഫാത്തിമ അല്‍ഹാര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയും അതിലേറെയും. കുതിര സവാരിക്കാരനായ അമ്മാവനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 16-ാം വയസ്സില്‍ കായികരംഗത്തേക്ക് കടന്ന എമിറാത്തി അശ്വാഭ്യാസി, യു.എ.ഇയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
എന്‍ഡുറന്‍സ് റൈഡര്‍മാരുടെ കഠിനമായ പരിശീലന ഷെഡ്യൂള്‍, അസാധാരണമായ വൈദഗ്ധ്യം, ഒരു കായിക സമീപനം എന്നിവക്ക് പ്രശസ്തരാണ്. ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത പരിശീലനം. എന്നാല്‍ ഫാത്തിമ വര്‍ഷങ്ങളായി തന്റെ അഭിനിവേശത്തോട് സത്യസന്ധത പുലര്‍ത്തുന്നു. താന്‍ ഉദ്ദേശിച്ചതെല്ലാം നേടുന്നതില്‍ അചഞ്ചലമായ ശ്രദ്ധ ഉറപ്പാക്കുന്നു. മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും ഒരു സ്ത്രീ ആയതിനാല്‍ തുടക്കത്തില്‍ തനിക്ക് അത് എളുപ്പമായിരുന്നില്ല എന്ന് അവള്‍ സമ്മതിക്കുന്നു. ''എന്റെ അമ്മാവന്‍ ഒരു കുതിര സവാരിക്കാരനായിരുന്നു എന്നതിനാല്‍ അവരാണ് എന്നെ ആദ്യം പ്രചോദിപ്പിച്ചതും അത് ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതും,'' അവര്‍ വിശദീകരിക്കുന്നു. 'ഞാന്‍ കഴുതപ്പുറത്ത് കയറുമായിരുന്നു, നിനക്ക് എന്തിനാണ് കുതിര!' എന്ന് എന്റെ അമ്മ കളിയാക്കാറുണ്ടായിരുന്നു-അവര്‍ പറഞ്ഞു.
കഠിനാധ്വാനം ചെയ്ത് ടെക്നിക് പഠിക്കുകയും തന്റെ കളി മെച്ചപ്പെടുത്താന്‍ നിരന്തരം പരിശീലിക്കുകയും ചെയ്തപ്പോഴും കൂടെനിന്നത് കുടുംബമാണ്. 'ഒരു റൈഡര്‍ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം,' അവള്‍ പറയുന്നു, തന്റെ കുതിരപ്പുറത്ത് നിന്ന് അവള്‍ പലപ്പോഴും വീഴാറുണ്ടായിരുന്നു, അവളുടെ ശരീരത്തിലുടനീളം സ്ഥിരമായ മുറിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അവളെ മുട്ടുകുത്തിച്ചു, ഇന്ന് താന്‍ ആയിത്തീര്‍ന്ന സ്ത്രീയെക്കുറിച്ച് അവള്‍ അഭിമാനിക്കുന്നു. വനിതാദിനത്തില്‍ എല്ലാ വനിതകള്‍ക്കും മാതൃകയാണ് ഫാത്തിമ.