മക്ക - അഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇരു ഹറമുകളിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹറമുകളിൽ പ്രവേശനം അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം അഞ്ചു വയസാണ്. കൂടാതെ തവക്കൽനാ ആപ്പിൽ ഇവരുടെ ആരോഗ്യനില ഇമ്മ്യൂൺ സ്റ്റാറ്റസ് ആയിരിക്കൽ നിർബന്ധമാണ്.
ഉംറ പെർമിറ്റ് ആക്ടിവേറ്റ് ചെയ്ത ശേഷം തീർഥാടകർക്ക് നേരെ വിശുദ്ധ ഹറമിലേക്ക് പോകാവുന്നതാണ്. ഇവർ അസംബ്ലി പോയിന്റിലൂടെ കടന്നു പോകേണ്ടതില്ല. അസംബ്ലി പോയിന്റുകളിൽ നിന്ന് ബസ് സർവീസുകൾ പ്രയോജനപ്പെടുത്തൽ നിർബന്ധമല്ല. ഉംറ പെർമിറ്റ് സമയത്തിന്റെ ആറു മണിക്കൂർ മുമ്പാണ് പെർമിറ്റ് ആക്ടിവേറ്റ് ചെയ്യുകയെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.