Sorry, you need to enable JavaScript to visit this website.

യുവാവ് കൊല്ലപ്പെട്ടു; ജ്യേഷ്ഠൻ അറസ്റ്റിൽ

പഴയങ്ങാടി- കുടുംബ കലഹത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. 
വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിപിൻ (32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് ജ്യേഷ്ഠ സഹോദരൻ വിനോദിനെ (38) പഴയങ്ങാടി സി.ഐ. രാജഗോപാലും സംഘവും അറസ്റ്റു ചെയ്തു. 
കഴിഞ്ഞ രാത്രി 11.30 ഓടെയാണ് വിട്ടിൽ ജ്യേഷ്ഠാനുജന്മാർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. സംഘർഷത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വിപിനിനെ പരിയാരം മെഡിക്കൽ കോളേജിൻ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ് വിപിൻ. മറ്റ് സഹോദരൻ അരുൺ.

Latest News