ദോഹ - ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ്് അൽഥാനിയും സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി. ദോഹയിൽ അമീരി കോർട്ടിൽ വെച്ചാണ് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയെയും സംഘത്തെയും ഖത്തർ അമീർ ഇന്നലെ രാവിലെ സ്വീകരിച്ചത്. സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും സർവ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഖത്തർ അമീറും ഖാലിദ് ബിൻ സൽമാൻ രാജകുമാരനും വിശകലനം ചെയ്തതായി ഖത്തർ ന്യൂസ്് ഏജൻസി റിപ്പോർട്ട് ചെയ്തു.