മക്ക - കൊറോണ മുൻകരുതൽ നടപടികൾ ലഘൂകരിക്കാനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനത്തിന് അനുസൃതമായി കിംഗ് അബ്ദുല്ല സംസം ബോട്ട്‌ലിംഗ് പ്ലാന്റ് ഇന്ന് രാവിലെ എട്ടരക്ക് തുറക്കും. ഇന്നു മുതൽ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്ന പ്ലാന്റ് രാവിലെ എട്ടര മുതൽ രാത്രി 11 വരെ ഉപയോക്താക്കളെ സ്വീകരിക്കും. ഓരോ 15 ദിവസത്തിലും 20 ബോട്ടിൽ സംസം വീതമാണ് ഉപയോക്താക്കൾക്ക് വിതരണം ചെയ്യുക. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ പാണ്ട, ബിൻ ദാവൂദ്, അൽദാനൂബ് ഹൈപ്പർമാർക്കറ്റുകൾ വഴി സംസം ബോട്ടിൽ വിതരണം തുടരുകയും ചെയ്യും.