റിയാദ്- എണ്ണവില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ രൂപ കുത്തി. ഒരു സൗദി റിയാലിന് 20.20 രൂപവരെയാണ് ഇന്ന് വിനിമയം നടന്നത്. 19.95 രൂപ മുതലാണ് ഇന്ന് രാവിലെ വിനിമയം തുടങ്ങിയതെങ്കിലും പിന്നീട് 20.20 വരെ രേഖപ്പെടുത്തി. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സൗദി റിയാലിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് 20.55ലാണ് പരമാവധി എത്തിയത്. സൗദിയിലെവിവിധ ബാങ്കുകളുടെ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളില്‍ 20.09 മുതല്‍ 20.21 വരെ ഇന്ന് വിനിമയം നടന്നു.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവും ഉല്‍പാദനം കൂട്ടില്ലെന്ന ഒപെക് നിലപാടുമാണ് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. ഇതാണ് ഇന്ത്യന്‍ രൂപ കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.
യുഎഇ ദിര്‍ഹമിന് 20.89 രൂപ, ബഹ്‌റൈന്‍ ദീനാര്‍ 204.9 രൂപ, കുവൈത്ത് 251.63 രൂപ, ഒമാന്‍ 193.50 രൂപ, ഖത്തര്‍ 20.90 രൂപ എന്നിങ്ങനെയാണ് വിവിധ എക്‌സേഞ്ചുകളില്‍ വിനിമയം നടന്നത്.