മക്ക - കൊറോണ മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കാനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനത്തിന് അനുസൃതമായി കിംഗ് അബ്ദുല്ല സംസം ബോട്ടിലിംഗ് പ്ലാന്റ് നാളെ രാവിലെ എട്ടരക്ക് തുറക്കും.
ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന പ്ലാന്റ് രാവിലെ എട്ടര മുതല്‍ രാത്രി പതിനൊന്നു വരെ ഉപഭോക്താക്കളെ സ്വീകരിക്കും. ഓരോ പതിനഞ്ചു ദിവസത്തിലും 20 ബോട്ടില്‍ സംസം വീതമാണ് ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുക. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ പാണ്ട, ബിന്‍ ദാവൂദ്, അല്‍ദാനൂബ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസം ബോട്ടില്‍ വിതരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.